യുവകവി നിള അമ്പലത്തറ ആത്മഹത്യ ചെയ്തു
July 06, 2020
അമ്പലത്തറ: എലിവിഷം അകത്ത് ചെന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്പലത്തറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവകവിയും, ചിത്രകാരനും, സിനിമാ- നാടക പ്രവർത്തകനുമായ നിള അമ്പലത്തറ (വിനീത്)യാണ് 32, എലിവിഷം അകത്ത് ചെന്ന് ചികിത്സയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ മരിച്ചത്.
5 ദിവസം മുമ്പാണ് നിള അമ്പലത്തറ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം അകത്താക്കിയത്.
2 ട്യൂബുകൾ നിറയെയുള്ള എലിവിഷം ഒന്നിച്ച് അകത്താക്കിയതിനെത്തുടർന്ന് അവശനിലയിലായ യുവാവിനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെയാണ് മരിച്ചത്.
യുവകവിയായ നിള അമ്പലത്തറയുടെ കവിതാസമാഹാരം 3 വർഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. ചിത്രകാരനും, ഫോട്ടോഗ്രാഫറുമായ നിള ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അമ്പലത്തറ മായിക്കുട്ടിപ്പാറയിലെ ഭാർഗ്ഗവിയുടെ ഏകമകനാണ്.
മൃതദേഹം അമ്പലത്തറ പോലീസ് ഇൻക്വസ്റ്റ് നടത്തി കോവിഡ് പരിശോധനയ്ക്ക് ശേഷം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.