പ്രവാസി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു
July 10, 2020
കാഞ്ഞങ്ങാട്: പ്രവാസി കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൊസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് രാവണേശ്വരം ഹയർ സെക്കണ്ടറി സ്കൂളിന് സമീപം താമസിക്കുന്ന പ്രവാസി ടി.വി മോഹനനെ 48, വീടിന് സമീപത്തെ കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ലോക്ഡൗണിന്റെ ആരംഭഘട്ടത്തിൽ ദുബായിൽ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു.
ബാങ്ക് വായ്പയടക്കം കനത്ത സാമ്പത്തിക ബാധ്യതയുള്ള ടി.വി മോഹനൻ തന്റെ ആത്മഹത്യാകുറിപ്പിൽ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
ഡിവൈഎഫ്ഐയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മുൻ അംഗമായിരുന്ന ഇദ്ദേഹം യുവധാര പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരി കൂടിയായിരുന്നു.
മൃതദേഹം കോവിഡ് പരിശോധനയ്ക്ക് ശേഷം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. പരേതന്റെ ഭാര്യ: അനിത. രണ്ട് മക്കളുണ്ട്. പരേതനായ തോക്കാനം വീട്ടിൽ ചന്തുവിന്റെയും, കാർത്യായനിയുടെയും മകനാണ് സഹോദരി: ചന്ദ്രവതി.
സാമൂഹ്യ, സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ടി.വി. മോഹനന്റെ നിരരര്ർയാണം പ്രവാസി സമൂഹത്തിലും, നാട്ടിലും കനത്തേ ഞെട്ടലാണ് സൃഷ്ടിച്ചത്.