കാലിക്കടവ്   :  തെയ്യം കലാകാരൻ തൂങ്ങി മരിച്ച സംഭവത്തിൽ ചന്തേര പോലീസ് അസ്വാഭാവിക മരണത്തിന്  കേസെടുത്തു.

പ്രശസ്ത തെയ്യം കലാകാരൻ പീലിക്കോട് വയലിലെ രവി മണക്കാടന്റെ മകൻ പി.വി. രതീഷാണ് 33, കഴിഞ്ഞ  ദിവസം തൂങ്ങി മരിച്ചത്. തെയ്യം മുഖത്തഴുത്തിലും , വാദ്യമേളത്തിലും പ്രഗത്്ഭനായ രതീഷ് മികച്ച നാടൻപാട്ട് കലാകാരൻ കൂടിയായിരുന്നു. അവിവാഹിതനാണ്. ആത്മഹത്യയുടെ  കാരണം വ്യക്തമല്ല.

മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം  പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും.