തിരുവനന്തപുരം: കൊച്ചി ന​ഗരത്തിൽ സപ്ലൈകോ നടപ്പാക്കിയ ഓൺലൈൻ ഭക്ഷ്യ വിതരണ സംവിധാനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഓ​ഗസ്റ്റ് മുതൽ കേരളത്തിലെ എല്ലായിടത്തും സേവനം എത്തിക്കാനാണ് സപ്ലൈകോയുടെ തീരുമാനം.

കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസ് വഴി നടന്ന സപ്ലൈകോ ബോർഡ് യോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ആപ്പുകൾ വഴി ഇതിനായി ഓർഡർ നൽകാം. സ്റ്റാർട്ടപ്പുകൾ നിർമിച്ച ആപ്പുകളും നിലവിലുളള ഭക്ഷ്യ വിതരണ ആപ്പുകളും ഇതിനായി സപ്ലൈകോ ഉപയോ​ഗിക്കും.