കാഞ്ഞങ്ങാട്: വിവാഹ മോചനം നേടിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാമുകനെതിരെ ഇരുപത്തിയേഴുകാരിയുടെ പരാതിയിൽ പോലീസ് കേസ്സെടുത്തു.

മേൽപ്പറമ്പ കൊമ്പനടുക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ കാസർകോട് കുഡ്്ലുവിലെ സച്ചിനെതിരെയാണ്  32, മേൽപ്പറമ്പ് പോലീസ് കേസ്സെടുത്തത്.

വിവാഹ മോചിതയായ യുവതിയുമായി പ്രണയത്തിലായ സച്ചിൻ യുവതിക്ക് , വിവാഹ വാഗ്ദാനം നൽകിയിരുന്നു.

ഇതിനുശേഷം സുഹൃത്തിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പരാതിക്കാരിയെ സുഹൃത്തിന്റെ വീട്ടിൽ പീഡനത്തിനിരയാക്കി. ഒരു മാസം മുമ്പാ സംഭവം. ഒന്നിൽ കൂടുതൽ തവണ പീഡിപ്പിച്ചതായാണ് പരാതി.

കാസർകോട്ടെ ഒരു ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സച്ചിനും യുവതിയും ഒരു വർഷത്തോളമായി പ്രണയത്തിലായിരുന്നു.

യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറിയതോടെയാണ് യുവതി ഇന്ന് പീഡന പരാതിയുമായി പോലീസിലെത്തിയത്. പ്രതി പോലീസ് വലയിലാണ്.