കാഞ്ഞങ്ങാട്: നവമ്പർ 16 മുതൽ കാണാതായ ഡിഗ്രി വിദ്യാർത്ഥിക്ക് വേണ്ടി പോലീസ് തെരച്ചിൽ തുടരുന്നു. പുതുക്കൈ വാഴുന്നോറൊടി കുണ്ടേനയിലെ വിഷ്ണു എമ്പ്രാന്തിരിയുടെ മകൻ അഖിൽ പ്രസാദിനെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്.

രാജപുരം പയസ് ടെൻത് കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായ അഖിൽ പ്രസാദ് സ്കോളർഷിപ്പ് ആവശ്യങ്ങൾക്കായി കോളേജിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് രക്ഷിതാക്കൾ ഹൊസ്ദുർഗ് പോലീസിൽ പരാതി കൊടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് അഖിൽ പ്രസാദിനെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തും, നയാബസാറിലും, വൈകുന്നേരം റെയിൽവെ സ്റ്റേഷൻ പരിസരത്തും കണ്ടതായി വിവരമുണ്ട്.

മൊബൈൽ ഫോൺ കൊണ്ടുപോകാത്തതിനാൽ സൈബർസെൽ വഴിയുള്ള നിരീക്ഷണവും അസാധ്യമായി. അഖിൽ പ്രസാദിനെക്കുറിച്ച് സൂചനകൾ ലഭിക്കുന്നവർ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ 0467 2204229 നമ്പറിലോ, ഹൊസ്ദുർഗ് എസ്. ഐ യുടെ 9497980921 നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.