ബേക്കൽ:  കളനാട് ചെമ്പിരിക്ക പളളിയോടനുബന്ധിച്ചുളള  മുറിയിൽ ആൺ കുട്ടികളെ ലൈംഗികമായി  പീഡിപ്പിച്ച  മദ്രസ്സ അധ്യാപകൻ  അബൂബക്കർ  മുസലിയാർ 55, പീഡനത്തിന്  ശേഷം സംഭവം പുറത്ത് ആരോടെങ്കിലും  പറഞ്ഞാൽ മദ്രസ്സ ക്ലാസ്സിൽ  തോൽപ്പിക്കുമെന്ന്  പറഞ്ഞ് കുട്ടികളെ  ഭീഷണിപ്പെടുത്തി.

2017 ആഗസ്റ്റ്  5 നാണ് കളനാട്  മുബാറക്  പളളിയോടനുബന്ധിച്ച് ഉസ്താദ്  അബൂബക്കർ  താമസിച്ചിരുന്ന മുറിയിൽ  ലൈംഗീക പീഡനം  നടന്നത്.

പീഡനത്തിനിരയായവരിൽ  പതിനൊന്നുകാരനായ ആൺകുട്ടിയെ   2017 ആഗസ്ത് 5,6,7, ദിവസങ്ങളിൽ  തുടർച്ചയായി  ഉസ്താദ് അബൂബക്കർ  പീഡിപ്പിച്ചു.

മുബാറക്  പളളിയിലെ ഇമാം കൂടിയായിരുന്നു ദക്ഷിണ കർണ്ണാടക  സംപാജെ  വില്ലേജിൽ  ഗൂണ്ടടുക്ക ദർഗാസ് വീട്ടിൽ താമസക്കാരനായ      അബൂബക്കറിന്റെ  പ്രായം 57, വയസ്സായിരുന്നു.2017ൽ

കളനാട്  പ്രദേശത്ത് മാത്രം  നാലു  മദ്രസ്സ വിദ്യാർത്ഥികളെ   അബുബക്കർ  പളളിയോടനുബന്ധിച്ചുളള സ്വന്തം മുറിയിൽ ലൈംഗിമായി  പീഡിപ്പിച്ചിട്ടുണ്ട് .

വൈകുന്നേരം 7.45നും 8 നും  മദ്ധ്യെയാണ്  നാലു മദ്രസ്സ വിദ്യാർത്ഥികളെയും ഉസ്താത്  ലൈംഗികമായി  പീഡിപ്പിച്ചത്.

2017 ആഗസ്റ്റ്  13 നാണ് അബൂബക്കർ  മുസ്ലിയാറെ പ്രതിചേർത്ത് ബേക്കൽ പോലീസ്  കേസ്സ് റജിസ്റ്റർ ചെയ്തത് ഇന്ത്യൻ  ശിക്ഷാനിയമം 377 പ്രകൃതിവിരുദ്ധ പീഡനം 506(i) 5(എം) (പി) റെഡ് വിക് 6 പോക്സോ കുറ്റം  ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ  പോലീസ് എഫ്.ഐ.ആർ റജിസ്റ്റർ   ചെയ്തത്.

ഇതേ  പളളി മദ്രസ്സയിൽ  രണ്ടാം തരത്തിൽ  പഠിക്കുന്ന  മറ്റൊരു  എട്ടു വയസ്സുകാരനെ ആഗസ്റ്റ് 9 ന് മുമ്പുളള ദിവസങ്ങളിൽ അബൂബക്കർ  മുസലിയാർ ലൈംഗികമായി  പീഡിപ്പിച്ചു.

നാലു പോക്സോ  കേസ്സുകളിൽ  പ്രതി  ചേർക്കപ്പെട്ട്  റിമാൻഡിൽ കിടന്ന അബൂബക്കറിനെ റിമാൻഡ്  തടവു കഴിഞ്ഞ് വീണ്ടും മദ്രസ്സയിലെത്തിയപ്പോഴാണ് മദ്രസ്സയിൽ നിന്ന് ഒമാഅത്ത് കമ്മിറ്റി ഇടപെട്ട് പിരിച്ചു വിട്ടത്.

പിന്നീട്  അബൂബക്കർ,പടന്നക്കാട്ടെ  ഞാണിക്കടവിലെത്തി  താമസം തുടങ്ങുകയും ഇപ്പോൾ വളർത്തു  മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ  വീണ്ടും ജയിലാവുകയും  ചെയ്തു.