കാഞ്ഞങ്ങാട് : കാസർകോട്  ജില്ലയിൽ നിലവിലുള്ള മൂന്ന് നഗരസഭകളിൽ ഒന്നിൽ ഇത്തവണ എസ് സി വിഭാഗം ചെയർമാനായിരിക്കും.

കാഞ്ഞങ്ങാട് –നീലേശ്വരം നഗരസഭകളിൽ ഏതെങ്കിലും ഒരു നഗരസഭയുടെ ചെയർമാൻ പദവിയാണ് ഇത്തവണ  സർക്കാർ പട്ടികജാതിക്ക് സംവരണം ചെയ്തിട്ടുള്ളത് .നിലവിൽ കാഞ്ഞങ്ങാടും, കാസർകോടും ഇത്തവണ വനിതാ ചെയ ർ പേഴ്സൺ സ്ഥാനമാണെങ്കിലും, കാസർകോട്  ഒഴികെയുള്ള രണ്ട് നഗരസഭകളിൽ ഒന്ന് എസ് സി വിഭാഗത്തിന്  നീക്കിവെക്കണം. സംവരണത്തിനുള്ള നറുക്കെടുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് തലസ്ഥാനത്താണ്.      

നറുക്ക് വീഴുന്ന രണ്ടിലൊന്ന് നഗരസഭയിൽ ഇത്തവണ എസ്. സി വിഭാഗം ചെയർമാനായിരിക്കും അധികാരത്തിലെത്തുക.