കോഴിക്കോട്: ഗൾഫിൽ നിന്ന് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 275 ​ഗ്രാം സ്വർണ്ണം  കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് അധികൃതർ  പിടികൂടി.

ദുബായിൽ നിന്ന് ഇന്ന് പുലർച്ചെയെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലിറങ്ങിയ കാസർകോട് സ്വദേശി അബ്ദുൾ കബീറാണ് സ്വർണ്ണവുമായി പിടിയിലായത്.  ചെരിപ്പിൽ ഒളിപ്പിച്ച നിലയിലാണ്  സ്വർണ്ണം കണ്ടെത്തിയത്.