വ്യാപാരി വ്യവസായി  ഏകോപന സമിതിയുടെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി  ഇ. ചന്ദ്രശേഖരൻ ഇടപെട്ടാണ് ജില്ലാ കലക്ടറുടെ തീരുമാനം

കാഞ്ഞങ്ങാട്:  ജില്ലയിൽ നിരോധന  ഉത്തരുവകൾ   നിലവിലുള്ള പ്രദേശങ്ങളിൽ  രാവിലെ 11 മണി മുതൽ വൈകുന്നേരം  5 വരെ എല്ലാകടകളും തുറന്ന് പ്രവർത്തിക്കാമെന്ന്  ജില്ലാ കലക്ടർ ഡി.സജിത്ത് ബാബു ഇന്ന് അറിയിച്ചു.

എന്നാൽ കണ്ടയ്ൻമെന്റ്സോണുകളിൽ  രാവിലെ 11 മുതൽ 5 മണി വരെ     ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ  തുറക്കാവുന്നതാണ്.

നിരോധനങ്ങൾ ഇല്ലാത്തതും, കണ്ടെയ്ൻമെന്റ്  പട്ടികയിൽപ്പെടാത്തതുമായ  പ്രദേശങ്ങളിൽ എല്ലാ കടകളും രാവിലെ 8 മുതൽ വൈകീട്ട്  6 വരെ  തുറക്കാവുന്നതാണ്. 

വ്യാപാരി വ്യവസായ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് അഹമദ് ഷരീഫിന്റെ അഭ്യർത്ഥനയെ തുടർന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഇടപെട്ടതിനെ തുടർന്നാണ് ജില്ലാ   കലക്ടർ ഇന്നുച്ചയോടെ പുതിയ  ഉത്തരവ് പുറപ്പെടുവിച്ചത്.