കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചതോടെ ജില്ലയിൽ കോവിഡ് മരണം നാലായി.

പടന്നക്കാട് സ്വദേശിനി നബീസയാണ് 64, കോവിഡ് ബാധിച്ച് ഇന്ന് പുലർച്ചെ 4 മണിക്ക് പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.

ജില്ലാശുപത്രിയിൽ ചികിൽസയിലായിരുന്ന നബീസയ്ക്ക്   2 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെതുടർന്ന് ഇന്നലെയാണ് ഇവരെ പരിയാരം ഗവൺമെന്റ്  മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

ഇവർക്ക് രോഗം പകർന്നതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. പടന്നക്കാട്ടെ അബ്ദുള്ളയുടെ ഭാര്യയാണ്.

മക്കൾ: റംല, സുബൈർ (ഡ്രൈവർ), മുഹമ്മദ് അൻവർ, അബ്ദുൾഷമീർ(ഇരുവരും ഗൾഫ്). മരുമക്കൾ: ഉമൈസ, നഫീസത്ത്, കദീജ. സഹോദരങ്ങൾ: എൻ. പി. മുഹമ്മദ് കുഞ്ഞി, മറിയം. മൃതദേഹം കോവിഡ് മാനദണ്ഡങങളോടെ മറവ് ചെയ്തു.

നബീസ കോവിഡ് ബാധിച്ച് മരിച്ചതോടെ കുടുംബാംഗങ്ങൾ എല്ലാവരെയും  ക്വാറന്റൈനിലാക്കി. കാസർകോട് ജില്ലയിൽ നബീസയതുൾപ്പെടെ കോവിഡ് മരണം നാലായി ഉയർന്നു.