നീലേശ്വരം: കോവിഡ് സ്ഥിരീകരിച്ച് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലായിരുന്ന ആനച്ചാൽ സ്വദേശി മരിച്ചു.  കോട്ടയിൽ മുഹമ്മദ് കുഞ്ഞി ഹാജിയാണ്  75, മരണപ്പെട്ടത്.

വാർദ്ധക്യ സഹജമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ജൂലൈ 22 ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട  ഭാര്യ, മകൻ, മകൾ, മകളുടെ മകൻ എന്നിവർ രോഗ മുക്തരായി വീട്ടിൽ ക്വാറന്റയിനിലാണ്. 

പരേതരായ കമ്മാടം അബൂബക്കർ, കുഞ്ഞാമി ദമ്പതികളുടെ മകനാണ്. കോട്ടപ്പുറം ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടായിരുന്നു.  ഭാര്യ: ഖദീജ. മക്കൾ: ഷാഹിദ, സറീന, സിറാജ്, ശിഹാബ് (ജപ്പാൻ). മരുമക്കൾ: സൈനുൽ ആബിദീൻ തൃക്കരിപ്പൂർ,

സ്വാദിഖ് ഹാജി കോട്ടപ്പുറം (റാസൽഖൈമ), റഫീദ മേൽപ്പറമ്പ്, ഫാത്തിമ വലിയപറമ്പ്. സഹോദരങ്ങൾ: സുഹറ, പരേതരായ മറിയം, ഉമ്പായി കരുവാച്ചേരി.

നീലേശ്വരം മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ കോവിഡ് 19 മരണമാണ്.