കാസർകോട്: ചെങ്കള നാലാംമൈലിൽ ഒരു കുടുംബത്തിലെ 3 പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

നാലാംമൈൽ തൈവളപ്പിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന 3 പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയും, തയ്യൽ തൊഴിലാളിയുമായ മിദ്്ലാജ് 55, ഭാര്യ പൊവ്വൽ  മാസ്തിക്കുണ്ട് സ്വദേശിനി സാജിദ 33, മകൻ പതിമൂന്ന് വയസ്സുള്ള  ഫഹദ്  , എന്നിവരെയാണ്  ക്വാർട്ടേഴ്സിനകത്ത് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പരിസരവാസികൾ മൂവരെയും കണ്ടെത്തിയത്.

സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം.  വിഷം ഉള്ളിൽച്ചെന്നാണ് മരണം സംഭവിച്ചിട്ടുള്ളത്.