കാഞ്ഞങ്ങാട്: കാസര്‍കോട്- കാഞ്ഞങ്ങാട് റോഡില്‍ ബേക്കല്‍ പാലത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പാലം വഴിയുള്ള വാഹന ഗതാഗതം  സെപ്തംബര്‍ ഏഴു മുതല്‍ ഒക്ടോബര്‍ ആറുവരെ പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ പാലക്കുന്ന് – മുതിയക്കല്‍ – തച്ചങ്ങാട് – ബേക്കല്‍ റോഡ് വഴി പോകണമെന്ന്  പിഡബ്ള്യൂഡി   കെഎസ് ടി പി ഡിവിഷന്‍ എക്സിക്യൂട്ടീവ്  എഞ്ചിനീയര്‍ അറിയിച്ചു.