ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങൾ
August 11, 2020
കഴിഞ്ഞവർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഹെലൻ. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്ത ചിത്രമാണ് ഹെലൻ.
അന്ന ബെൻ അവതരിപ്പിക്കുന്ന ഹെലൻ പോൾ എന്ന ഇരുപത്തഞ്ചുകാരിയായ ബി എസ് സി നഴ്സിംഗ് പൂർത്തിയാക്കിയ യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഹെലന്റെ ജീവിതത്തിലും ചുറ്റുമുള്ളവരുടെ ജീവിതത്തിലും ഉണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് വിനീത് ശ്രീനിവാസൻ ടീമിൽ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരുമായി സംവദിച്ചത്.
ഹെലനിലെ കഥാപാത്രം ഒരു അവസരത്തിൽ ഫ്രീസറിൽ പെട്ടുപോകുന്നതും തുടർന്ന് രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമൊക്കെയാണ് പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്നത്.
ഇപ്പോഴിതാ ഹെലൻ എത്ര വിളിച്ചിട്ടും ആ വാതിൽ തുറക്കാത്തതിന്റെ പിന്നിലെ കറുത്ത കരങ്ങളെ തുറന്നുകാട്ടി സംവിധായകൻ മാത്തുക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.
ഹെലൻ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ തുറന്നുപോകാതിരിക്കാൻ തള്ളിപ്പിടിച്ചിരിക്കുന്ന അസിസ്റ്റൻ്റ് ഡയക്ടറുടെ ചിത്രം പങ്കവെച്ചുകൊണ്ടാണ് സംവിധായകൻ സരസമായ വാക്കുകൾ കുറിച്ചിരിക്കുന്നത്.