കാസർകോട്:  കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നാളെ  മുതല്‍  ജില്ലയില്‍ കാസര്‍കോട് മുതല്‍ തെക്കോട്ട് ജില്ലാ അതിര്‍ത്തി വരെ  പൊതുഗതാഗതം നിര്‍ത്തി വെയ്ക്കാന്‍ തിരുമാനം.

കെ എസ് ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പെടെ സര്‍വീസ് നടത്തരുത്.

പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക്  വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല.  ഡെയ്്ലി  പാസും നിര്‍ത്തലാക്കി. കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍ കൃഷി വകുപ്പ് മുഖേന കര്‍ഷകരില്‍ നിന്ന് പച്ചക്കറി  ശേഖരിച്ച് വിപണനം നടത്തും.

ജില്ലയിലെ പഞ്ചായത്ത് ഓഫീസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങളെ അനുവദിക്കില്ല. 

ഉദ്യോഗസ്ഥര്‍ ഓഫീസ് സേവനം ഓണ്‍ലൈനായി നല്‍കണം.